News

മാനസികാസ്വാസ്ഥ്യത്തിന് പേരൂര്‍ക്കട ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന യുവതി മെഡിക്കല്‍കോളജില്‍ മരിച്ച നിലയില്‍

30 November 2022 , 7:42 PM

 

കൊല്ലം: മാനസികാസ്വാസ്ഥ്യത്തിന് പേരൂര്‍ക്കട ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന യുവതി മെഡിക്കല്‍കോളജില്‍ മരിച്ച നിലയില്‍,തലക്ക് ക്ഷതമേറ്റതായി കണ്ടെത്തി ശൂരനാട് തെക്ക് ആയിക്കുന്നം വലിയവീട്ടില്‍ കിഴക്കതില്‍ ഉണ്ണികൃഷ്ണപിള്ളയുടെ ഭാര്യ സ്മിത(40)ആണ് മരിച്ചത്. ഭരണിക്കാവ് കോര്‍പറേഷന്‍ കശുവണ്ടി ഫാക്ടറി തൊഴിലാളികൂടിയായ സ്മിതക്ക് ഇടക്ക് നേരിയ തോതില്‍ മാനസിക ആസ്വാസ്ഥ്യം ഉണ്ടാകാറുണ്ടായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച ഭര്‍ത്താവ് ഉണ്ണികൃഷ്ണപിള്ളയും സ്മിതയും പേരൂര്‍ക്കടയിലെത്തുകയും അവിടെ സ്മിതയെ പ്രവേശിപ്പിച്ചശേഷം ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് ഭര്‍ത്താവ് മടങ്ങുകയും ചെയ്തു.ചൊവ്വാഴ്ച വൈകിട്ട് ആശുപത്രിയില്‍ നിന്നും വിളിച്ച് സ്മിതക്ക് ശ്വാസം മുട്ടുണ്ടായെന്നും മെഡിക്കല്‍കോളജ് ആശുപത്രിയിലാക്കിയിരിക്കയാണെന്നും അറിയിച്ചു. അവിടെ എത്തിയ ഭര്‍ത്താവ് കണ്ടത് സ്മിതയുടെ മൃതദേഹമാണ്.