News

ഹോംസ്‌റ്റേ ഉടമയെ ഹണിട്രാപ്പില്‍പെടുത്തിയ സംഭവം: യുവതി അറസ്റ്റില്‍

04 February 2023 , 6:24 PM

 

ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്തെ ഹോംസ്‌റ്റേ ഉടമയെ ഹണിട്രാപ്പില്‍പെടുത്തിയ കേസിലെ മുഖ്യആസൂത്രകയായ യുവതി പോലീസ് പിടിയില്‍. വിദേശത്ത് ഒളിവില്‍ പോയ ഒന്നാം പ്രതിയും, മുഖ്യ ആസൂത്രകയുമായ ത്യശൂര്‍ മോനടി വെള്ളികുളങ്ങര മണമഠത്തില്‍ ശ്യാംലാലിന്‍െ്‌റ ഭാര്യ സൗമ്യ സൗമ്യ(35) ആണ് അറസ്റ്റിലായത്.  പത്ത് ലക്ഷം രൂപ മോചന  ദ്രവ്യം ആവശ്യപ്പെട്ട് മാരാരിക്കുളം വാറാന്‍ കവല ഭാഗത്തെ ഹോംസ്റ്റേ ഉടമയെ ത്യശൂര്‍ ജില്ലയിലെ  മാള, ചെറുതുരുത്തി എന്നീ സ്ഥലങ്ങളില്‍ താമസ്സിപ്പിച്ച് മര്‍ദ്ദിക്കുകയായിരുന്നു. ക്യത്യത്തിന് ശേഷം വിദേശത്തേയ്ക്ക് കടന്നിരുന്ന പ്രതിക്കെതിരെ മണ്ണഞ്ചേരി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നതാണ്. പോലീസിന്റെ നിരീക്ഷണത്തിലായിരുന്ന  സൗമ്യ ഒന്നര വര്‍ഷത്തോളം ഒളിവിലായിരുന്നു.  വിദേശത്തു നിന്നും മടങ്ങി വരുന്ന വഴി 4.02.2023 തീയതിയില്‍ തിരുവനന്തപുരം എയര്‍ പോര്‍ട്ടില്‍ വെച്ച് സൗമ്യയെ പോലീസ് പിടികൂടുകയായിരുന്നു. മണ്ണഞ്ചേരി പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്ത് തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലില്‍ പാര്‍പ്പിച്ചു. കൂട്ടുപ്രതികളെ മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു.  വിദേശത്തേയ്ക്ക് കടന്നതൃശൂര്‍ താന്ന്യം കീഴ്പ്പുള്ളിക്കര കല്ലിങ്ങല്‍ വീട്ടില്‍ സല്‍മാന്‍(28)നെ ജനുവരിയില്‍ അറസ്റ്റ് ചെയ്തിരുന്നു. പത്ത്ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് മാരാരിക്കുളം സ്വദേശിയായ ഹോംസ്റ്റേ ഉടമയെ തൃശൂരിലെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി മര്‍ദ്ദിച്ച കേസിലെ രണ്ടാം പ്രതിയാണ് ഇയാള്‍. കൃത്യത്തിന് ശേഷം വിദേശത്തേയ്ക്ക് കടന്നിരുന്ന പ്രതിക്കെതിരെ മണ്ണഞ്ചേരി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പോലീസ് നിരീക്ഷണത്തിലായിരുന്ന ഇയാള്‍ വിദേശത്തുനിന്നും മടങ്ങിവരുന്ന വഴി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച് പിടികൂടുകയായിരുന്നു.