News

ചേര്‍ത്തല കോടതിവളപ്പില്‍ 'നാത്തൂര്‍മാരുടെ പൊരിഞ്ഞ അടി', വീഡിയോ വൈറല്‍, സംഭവം കുടുംബക്കോടതി ഉത്തരവിനെ തുടര്‍ന്ന് വയലാര്‍ സ്വദേശിനി മക്കളെ പട്ടണക്കാട് സ്വദേശിയായ ഭര്‍ത്താവിന് കൈമാറാനെത്തിയപ്പോള്‍

23 September 2023 , 8:48 PM

 

ആലപ്പുഴ: വേര്‍പിരിഞ്ഞു കഴിയുന്ന ദമ്പതികള്‍ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് കുട്ടികളെ കൈമാറാന്‍  ചേര്‍ത്തല കോടതിവളപ്പില്‍ എത്തിയപ്പോഴുണ്ടായ തര്‍ക്കം കൂട്ടയടിയില്‍ കലാശിച്ചു.
വയലാര്‍ സ്വദേശിനിയായ അഞ്ജലി മേനോനും പിതാവ് വാസുദേവ മേനോനുമാണ് ചേര്‍ത്തല കോടതിവളപ്പില്‍
വെള്ളിയാഴ്ച രാവിലെ കുട്ടികളെ കൈമാറന്‍ എത്തിയത്. പട്ടണക്കാട് സ്വദേശിയായ ഭര്‍ത്താവ് ഗിരീഷുമായി യുവതി നാളുകളായി അകന്നു കഴിയുകയാണ്. ഇവര്‍ തമ്മില്‍ വിവാഹബന്ധം വേര്‍പ്പെടുത്തുന്നതിനെ സംബന്ധിച്ച കേസ് ആലപ്പുഴ കുടുംബ കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെ ഭര്‍ത്താവ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് കുട്ടികളെ ആഴ്ചയില്‍ രണ്ട് ദിവസം ഭര്‍ത്താവിനൊടൊപ്പം പോകാന്‍ അനുവദിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് യുവതിയും പിതാവും കുട്ടികളോടൊപ്പം ചേര്‍ത്തല കോടതി വളപ്പില്‍ എത്തിയത്.
കുട്ടികളെ കാറില്‍ നിന്നും ഇറക്കുന്നതിനെ കുറിച്ചുണ്ടായ തര്‍ക്കമാണ് കയ്യാങ്കളിയിലെത്തിയത്.
കോടതി അവധി ദിനമായതിനാല്‍  ജീവനക്കാരുണ്ടായിരുന്നില്ല. കുട്ടികള്‍ കാറില്‍ നിന്ന് ഇറങ്ങാന്‍ വിസമ്മതിച്ചതോടെ ഭര്‍തൃ വീട്ടുകാര്‍ ബലം പ്രയോഗിക്കുകയും പിന്നീട് തങ്ങളെ അടിച്ചു വീഴ്ത്തുകയായിരുന്നുയെന്നും യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. സമീപത്തെ ഓട്ടോസ്റ്റാന്‍ഡിലെ തൊഴിലാളികളും കവലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യാേഗസ്ഥനും നാട്ടുകാരും ചേര്‍ന്നാണ് ഇരു കൂട്ടരേയും പിടിച്ചു മാറ്റിയത്. തലയ്ക്കും വയറിനും പരിക്കേറ്റ അഞ്ജലി
ചേര്‍ത്തല ഗവണ്‍മെന്റ്
താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. അഞ്ജലിയുടെ പരാതിയില്‍ ഗിരീഷിനും സഹോദരി ലീനക്കുട്ടിക്കും ബന്ധുക്കള്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ചേര്‍ത്തല
പോലീസ് കേസെടുത്തു.
കോടതി ഉത്തരവു ലംഘിക്കുകയും തങ്ങളെ അക്രമിക്കുകയായിരു
ന്നെന്ന ലീനക്കുട്ടിയുടെ പരാതിയില്‍
അഞ്ജലിക്കും പിതാവിനുമെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. മുന്‍പും കുട്ടികളെ കൈമാറുന്നതിനിടെയുള്ള തര്‍ക്കത്തില്‍ ചേര്‍ത്തല പോലീസില്‍ ഇരുകൂട്ടര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. ഈ കേസിന്‍െ്‌റ ഭാഗമായി യുവതി ആലപ്പുഴ ബാര്‍ അസോസിയേഷനിലെ എതിര്‍ഭാഗം അഭിഭാഷകനെ മര്‍ദ്ദിച്ചു എന്നത് മുന്‍പ് വാര്‍ത്തയായിട്ടുണ്ട്.

ചേര്‍ത്തല കോടതി വളപ്പില്‍ ദമ്പതികളും ബന്ധുക്കളുടെയും ഏറ്റുമുട്ടിയത് വൈറലായ വീഡിയോയിലെ ഒരു ചിത്രം.