News

നഗരപ്രദേശത്ത് ശുചിമുറി മാലിന്യം തള്ളി; കയ്യോടെ പിടികൂടി നാട്ടുകാർ, ജനങ്ങളുടെ പ്രതികരണത്തിന് വാഹന ഉടമയുടെ ഫോൺ നമ്പർ സഹിതം ഫേസ്ബുക്കിൽ കുറിച്ച് ആലപ്പുഴ നഗരസഭ അധ്യക്ഷ

01 February 2023 , 8:12 AM

 

ആലപ്പുഴ : ആലപ്പുഴ ബൈപ്പാസിൽ ഇരവുകാട് ഭാഗത്ത് ശുചിമുറി മാലിന്യം നൽകിയവരെ നാട്ടുകാർ പിടികൂടി. ജനപ്രതികരണത്തിന് വാഹനത്തിന്റെയും ഉടമയുടെയും തൊഴിലാളികളുടെയും മുഴുവൻ വിവരങ്ങൾ ഫേസ്ബുക്കിൽ കുറച്ച് നഗരസഭ അധ്യക്ഷസൗമ്യ രാജ് . ചൊവ്വാഴ്ച രാത്രി 11 മണിക്കായിരുന്നു സംഭവം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് നഗരസഭ അധ്യക്ഷ സൗമ്യരാജ് അടക്കമുള്ളവർ സ്ഥലത്തെത്തിയിരുന്നു.

തുടർന്നാണ് അധ്യക്ഷ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

 

 

ഇരവുകാട് ബൈപാസിൽ ശുചി മുറി മാലിന്യം തള്ളിയ ലോറി പിടികൂടി. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് രാത്രി 11 ന് സ്ഥലത്ത് ചെന്നു. സൗത്ത് പോലീസും നഗരസഭ നൈറ്റ് സ്ക്വാഡും സ്ഥലത്തെത്തി.

 

രതീഷ് വിജയൻ , ഇട്ടിക്കുന്നത്ത്, കൊക്കോതമംഗലം പി.ഒ, ചേർത്തല എന്നയാളുടെ പേരിലുള്ള കെ.എൽ. 32 ജെ 4827 എന്ന ലോറിയാണ്. 9995154271 എന്നതാണ് കക്കൂസ് മാലിന്യം റോഡിൽ തള്ളാനായി അയച്ച രതീഷ് മുതലാളിയുടെ നമ്പർ. ഏവരും അദ്ദേഹത്തെ വിളിച്ച് അഭിപ്രായം അറിയിക്കുമല്ലൊ. രമേശനാണ് ഡ്രൈവർ.

 

രണ്ടു പേർ മാരകായുധങ്ങളുമായി ഇറങ്ങിയോടി. ഡ്രൈവർ രമേശൻ അറസ്റ്റിലായി. പൊട്ടിച്ച മദ്യക്കുപ്പിയും വാഹനത്തിലുണ്ടായിരുന്നു. ഒഴിച്ച കക്കൂസ് മാലിന്യം ഇവരെ കൊണ്ട് തിരിച്ചു വാരിക്കുക  എന്നതാണ് പരിപാടി. തീരുമാനമായിട്ടേ തിരിച്ചു പോകുന്നുള്ളു.

 

ഇരവുകാട് ക്ഷേത്രത്തിന് പടിഞ്ഞാറ് ബൈപാസിൽ ജനവാസ കേന്ദ്രത്തിനടുത്തായിരുന്നു മാലിന്യം തള്ളിയത്. ഇവിടെ മുൻപും മാലിന്യം നിക്ഷേപിച്ചതിനാൽ നാട്ടുകാരുടെ നിരീക്ഷണമുണ്ടായിരുന്നു. വിവരമറിഞ്ഞ് കൗൺസിലർ എൽജിൻ റിച്ചാർഡും സ്ഥലത്തെത്തി.

 

മുതലാളിയുടെ നമ്പർ മറക്കേണ്ട 9995154271.

 

#ആലപ്പുഴനഗരസഭ