News

തലപ്പുഴയിൽ വീട്ടുമുറ്റത്തെ കിണറ്റില്‍ പുലി വീണു

07 October 2022 , 8:06 AM

 

 

വയനാട്: തലപ്പുഴയിൽ കിണറിനുള്ളില്‍ പുലി വീണു. പുതിയിടം മൂത്തേടത്ത് ജോസിന്റെ വീട്ടുമുറ്റത്തെ കിണറിലാണ് പുലി വീണത്. ഇന്ന് രാവിലെ മോട്ടോര്‍ നോക്കാന്‍ ചെന്നപ്പോഴാണ് വീട്ടുകാര്‍ പുലിയെ കണ്ടത്. തുടര്‍ന്ന് വനപാലകരെ വിവരമറിയിച്ചു. വനപാലകര്‍ സ്ഥലത്തെത്തി പുലിയെ രക്ഷപ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചു.