News

കലഞ്ഞൂര്‍ കോട്ടപ്പാറക്ക് സമീപം പുലിയിറങ്ങി; ആടിനെ കൊന്നുതിന്നു

01 December 2022 , 1:46 PM

 

 

പത്തനംതിട്ട: കലഞ്ഞൂര്‍ ഇഞ്ചപ്പാറ കോട്ടപ്പാറക്ക് സമീപം ജനവാസ മേഖലയില്‍ പുലിയിറങ്ങി. കോട്ടപ്പാറക്ക് സമീപം വീട്ടിലെ ആടിനെ പുലി കൊന്നുതിന്നതിന്റെ അവശിഷ്ടം സമീപത്തെ റബര്‍ തോട്ടത്തില്‍നിന്ന് കണ്ടെത്തി.ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനാണ് ഇഞ്ചപ്പാറ മഠത്തിലേത്ത് ജോസിന്റെ വക പുരയിടത്തില്‍നിന്ന് ആടിനെ പിടിച്ചുകൊണ്ടുപോയത്. ജോസും ബന്ധുവും പുലി ആടുമായി പോകുന്നത് കണ്ടു. സംഭവമറിഞ്ഞ ഉടന്‍തന്നെ കോന്നിയില്‍നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കലഞ്ഞൂര്‍ കുടപ്പാറയില്‍ പുലിയുടെ സാന്നിധ്യം കണ്ടതിനുപിന്നാലെയാണ് ഇപ്പോള്‍ ഇഞ്ചപ്പാറയിലും പുലിയെത്തിയത്.