News

അംഗന്‍വാടിയില്‍ അതിക്രമിച്ച് കയറി കഞ്ഞിവെച്ചു കുടിക്കുന്ന കള്ളന്‍ പോലീസ് പിടിയില്‍

17 October 2022 , 12:07 PM

 

കണ്ണൂര്‍: അംഗന്‍വാടിയില്‍ സ്ഥിരമായി അതിക്രമിച്ച് കയറി കഞ്ഞിവെച്ചു കുടിക്കുന്ന കള്ളന്‍ പോലീസ് പിടിയില്‍. മട്ടന്നൂര്‍ മണ്ണൂര്‍ സ്വദേശി വിജേഷാണ് പോലീസ് പിടിയിലായത്. മൂന്ന് തവണ പ്രതി താവക്കര അംഗന്‍വാടിയില്‍ അതിക്രമിച്ച് കയറി ഭക്ഷണം പാകം ചെയ്ത് കഴിച്ചു. അടുക്കള ഭാഗത്തെ സീലീങ് വഴിയാണ് ഇയാള്‍ അകത്തുകടക്കുന്നത്. ഭക്ഷണം പാകം ചെയ്ത് കഴിച്ചശേഷം മേശയില്‍ പുതപ്പുവിരിച്ച് ഉറങ്ങുന്നതും പതിവായിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ അംഗന്‍വാടിയുടെ ജനല്‍ കമ്പികളും ടൈലും തകര്‍ത്തിരുന്നു. മുന്‍പ് മോഷണ കേസിലും ഇയാള്‍ പ്രതിയായിരുന്നു.