News

അച്ഛൻ ഗുരുതരാവസ്ഥയിൽ ICUവിൽ, പഠനം മുടങ്ങിയ അവിനാശിനെ ധന്യ ടീച്ചർ കൈവിട്ടില്ല, ഒപ്പം കൂട്ടി സ്വന്തം വീട്ടിലേക്ക്

09 December 2022 , 3:37 PM

 

പഠനം മുടങ്ങിയ വിദ്യാർത്ഥിയെ സ്വന്തം വീട്ടിലേക്ക് കൂട്ടി അധ്യാപിക

അച്ഛൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായതിനെ തുടർന്ന് പഠനം മുടങ്ങിയ വിദ്യാർത്ഥിയെ സ്വന്തം വീട്ടിലേക്ക് കൂട്ടി അധ്യാപിക. തൃശൂർ വെള്ളാങ്കല്ലൂരാണ് സംഭവം. വെള്ളാങ്കല്ലൂർ ഗവ. UP സ്‌കൂളിലെ അധ്യാപിക ധന്യയാണ് തൻ്റെ വിദ്യാർത്ഥിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയത്. പിതാവിൻ്റെ അസുഖം കലശലായതിനെ തുടർന്ന് പഠനം മുടങ്ങി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസിയുവിനു മുന്നിൽ കഴിഞ്ഞുകൂടിയിരുന്ന കുട്ടിയെ അധ്യാപിക ധന്യ മാർട്ടിൻ സ്നേഹപൂർവം ചേർത്തുനിർത്തുകയായിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രി ICU വിൽ ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലാണ് അവിനാശിൻ്റെ അച്ഛൻ ശിവദാസൻ. സഹായത്തിനായി അമ്മ സുനിതയും അവിടെത്തന്നെയുണ്ട്. വീട്ടിൽ മറ്റാരും ഇല്ലാത്തതിനാൽ അവിനാശും ആശുപത്രിയിൽത്തന്നെയായിരുന്നു. ശിവദാസന്റെ അസുഖം കൂടുന്നതിന് മുമ്പ് സുനിത ആശുപത്രിയിൽനിന്ന് ജോലിക്ക് പോകാനായി വെള്ളാങ്ങല്ലൂരിൽ വരുമ്പോൾ മകനെ സ്‌കൂളിലാക്കുകയായിരുന്നു പതിവ്. അസുഖം കൂടി ശിവദാസനെ ഐസിയുവിൽ പ്രവേശിപ്പിച്ചപ്പോൾ അത് സാധിക്കാതായി. സുഖമില്ലാതെകിടക്കുന്ന അച്ഛനെയും അമ്മയെയും പിരിഞ്ഞിരിക്കാൻ അവിനാശിനും വിഷമമായിരുന്നു. ശനിയാഴ്ച സ്‌കൂളിലെ പ്രധാനാധ്യാപിക എം.കെ. ഷീബയുടെ നേതൃത്വത്തിൽ, ക്ലാസ് അധ്യാപിക ധന്യ അടങ്ങുന്ന സംഘം, ആശുപത്രി സന്ദർശിക്കുകയും. ICU വിനു മുന്നിൽ അവിനാശ് നിൽക്കുന്നതു കണ്ട് സങ്കടം തോന്നിയ  ധന്യ ടീച്ചർ  അവനെ തൻ്റെ വീട്ടിലേക്ക് കൂട്ടുകയായിരുന്നു. ആദ്യം  വിസ്സമ്മതിച്ചെങ്കിലും. തിങ്കളാഴ്ച അമ്മ സുനിത ധന്യ ടീച്ചറെ വിളിക്കുകയും സ്‌കൂളിലെത്തി അവിനാശിനെ ടീച്ചറുടെ കൈയിൽ ഏൽപ്പിച്ച് ആശുപത്രിയിലേക്ക് മടങ്ങുകയും ചെയ്തു. തിങ്കളാഴ്ച വൈകീട്ട് വെള്ളാങ്ങല്ലൂർ ഗവ.യു.പി. സ്‌കൂളിൽനിന്ന് പുല്ലൂരിലെ വീട്ടിലേക്ക് പോയപ്പോൾ ധന്യ ടീച്ചറുടെ കൈ പിടിച്ച് അവിനാശ് കൂടെ പോരുകയായിരുന്നു അവിനാശ് കൂടെ വന്നതിൽ ടീച്ചറുടെ മകനും അവിനാശിൻ്റെ കൂട്ടുകാരനായ ജോസഫിനും ഏറെ സന്തോഷം  

                  വെൽഡിങ് തൊഴിലാളിയായ ശിവദാസനെ കൊവിഡിനു പിന്നാലെ ശ്വാസകോശ സംബന്ധമായ ബാധിച്ചിരുന്നുവെങ്കിലും. തുടർന്ന് രോഗം ഗുരുതരമാകുകയായിരുന്നു. ഭാര്യ സുനിത വീട്ടുജോലികൾക്ക് പോയാണ് ശിവദാസൻ്റെ ചികിത്സയ്ക്കും മകൻ്റെ പഠനത്തിനുമുള്ള പണം കണ്ടെത്തിയിരുന്നത്. സ്വന്തമായി വീടില്ലാതെ വാടകവീട്ടിൽ കഴിഞ്ഞിരുന്ന ഇവർക്ക് അവിടെനിന്ന് ഇറങ്ങേണ്ടിയും വന്നിരുന്നു. നിലവിൽ ഇവരുടെ വീട്ടുസാധനങ്ങളെല്ലാം മറ്റൊരു ബന്ധുവിൻ്റെ വീട്ടിൽ സൂക്ഷിച്ചിരിക്കുകയാണ്