News

തലാഖ് ചൊല്ലി, ഭര്‍ത്താവ് ഭാര്യക്ക് 31,98000 രൂപ നഷ്ടപരിഹാരം നല്‍കണം; ഹൈക്കോടതി

21 November 2022 , 10:11 PM

 

കേരളത്തില്‍ ആദ്യമായാണ് ഇത്തരം കേസിൽ ഇത്ര ഉയര്‍ന്ന നഷ്ടപരിഹാരം കോടതി നിര്‍ദ്ദേശിക്കുന്നത്

തലാഖ് ചൊല്ലിയ ഭര്‍ത്താവ് ഭാര്യക്ക് 31,98000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കേരളത്തില്‍ ആദ്യമായാണ് ഇത്തരം കേസിൽ ഇത്ര ഉയര്‍ന്ന നഷ്ടപരിഹാരം കോടതി നിര്‍ദ്ദേശിക്കുന്നത്. എറണാകുളം പള്ളിക്കര സ്വദേശി ഷിഹാബാണ് ഭാര്യയ്ക്ക് നഷ്ടപരിഹാരം നല്‍കേണ്ടത്.  ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിൻ്റെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതേ കേസില്‍ നഷ്ടപരിഹാരം നല്‍കണമെന്ന കളമശേരി മജിസ്‌ട്രേറ്റ് കോടതി വിധി ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു. 2008ലാണ് ഇവരുടെ വിവാഹം രജിസ്റ്റര്‍ ചെയ്തത്വി, തുടർന്ന് 2013 ല്‍ ഷിഹാബ് തലാഖ് ചൊല്ലി ബന്ധം ഒഴിയുകയായിരുന്നു. വിദേശത്ത് ജോലിയുള്ള ഷിഹാബിൻ്റെ മാസ ശമ്പളം പരി​ഗണിച്ചാണ് ഇത്രയും വലിയ തുക നഷ്ടപരിഹാരം നൽകാനുള്ള കോടതി ഉത്തരവ്.