News

ബിയര്‍കുപ്പികൊണ്ടുള്ള അടിയില്‍ മധ്യവയസ്‌കന്‍െ്‌റ കാഴ്ചനഷ്ടപെട്ട സംഭവം: പ്രതി അറസ്റ്റില്‍

08 January 2023 , 3:34 PM

 

തിരുവനന്തപുരം: ക്രിസ്മസ്ദിനത്തില്‍ പൊതുസ്ഥലത്ത് മദ്യപിച്ചത് ചോദ്യചെയ്തതിന് മദ്ധ്യവയസ്‌കന്റെ തലയ്ക്ക് ബിയര്‍കുപ്പികൊണ്ട് അടിച്ച് കാഴ്ചനഷ്ടപ്പെടുത്തിയ സംഭവത്തിലെ പ്രതി അറസ്റ്റില്‍. തിരുവനന്തപുരം മാറനല്ലൂര്‍ പൊങ്ങുമ്മൂട് കൂവളശ്ശേരി നവോദയ ലൈനില്‍  വിളിക്കുന്ന ജോണി (വിഷ്ണു-26) ആണ് പിടിയിലായത്. പൊതുസ്ഥലത്ത് മദ്യപിച്ചത് ചോദ്യം ചെയ്തതിനാണ് പനയറവിളാകം സജി ഭവനില്‍ സജി (44)യെ ഇയാള്‍ ബിയര്‍കുപ്പികൊണ്ട് തലയ്ക്കടിച്ചത്.
 ക്രിസ്മസിന് രാത്രി 9.30നായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. കാട്ടുവിള റോഡിന് വശത്തിരുന്ന് സംഘം ചേര്‍ന്ന് മദ്യപിക്കരുത് എന്ന് പറഞ്ഞതിനുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായത്. ജോണിയുടെ ആക്രമണം തടയുന്നതിനിടെ സജിയുടെ കണ്ണിന് പരിക്കേല്‍ക്കുകയും കാഴ്ച നഷ്ടപ്പെടുകയും ചെയ്തിരുന്നു.
കാട്ടാക്കട ഡിവൈഎസ്പി എസ് അനില്‍കുമാറിന്റെ നിര്‍ദേശപ്രകാരം വിളപ്പില്‍ശാല പൊലീസാണ് പ്രതിയെ പിടികൂടിയത്.