News

വാടക വീട്ടിലെ കിടപ്പുമുറിയിൽ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

16 January 2023 , 12:32 PM

 

കൊല്ലം: ശൂരനാട് വടക്ക് നടുവിലേ മുറി കണ്ണമം ആനയടി ഗുരുമന്ദിരത്തിന് സമീപം വാടക വീട്ടിലെ കിടപ്പുമുറിയിൽ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ശൂരനാട് വടക്ക്തെക്കേമുറി തുളസീ ഭവനത്തിൽ അഭിഷേക്(പ്രദീപ്,വേണാട് ത്രാസ് ഭരണിക്കാവ്)മകന്‍ പ്രജീഷ് (20) ആണ് മരിച്ചത്.ഇന്ന് രാവിലെയാണ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.മരണ കാരണം അറിവായിട്ടില്ല.ബംഗ്ലരുവിൽ വിദ്യാർത്ഥിയായിരുന്നു.ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറി യിൽ സൂക്ഷിച്ചിരിക്കുന്ന മുതദേഹം ഇന്ന് വൈകിട്ട് അഞ്ചിന് തെക്കേമുറിയിലെ വീട്ടുവളപ്പിൽ സംസ്ക്കരിക്കും.