News

വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തീകൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തി

01 February 2023 , 12:20 PM

 

കോഴിക്കോട്: വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തീകൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തി.

കോഴിക്കോട് പന്തീരാങ്കാവ് ഈരാട്ടുകുന്ന് ഇടക്കണ്ടിമീത്തല്‍ ബാബുവിന്‍റെ മകള്‍ ഇ.എം. ബിന്യ(19) ആണ് മരിച്ചത്.

ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. വീട്ടിലെ മുറിയില്‍വച്ച് തീകൊളുത്തിയ പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.