Entertainment

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും

21 July 2023 , 9:40 AM

 

തിരുവനന്തപുരം:  മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ മരണത്തെ തുടര്‍ന്ന് മാറ്റിവെച്ച സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് 3:00 മണിക്ക് നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക. ബംഗാളി സംവിധായകനും, നടനുമായ ഗൗതം ഘോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ജൂറിയാണ് അവാര്‍ഡിന് അര്‍ഹതപ്പെട്ടവരെ തിരഞ്ഞെടുത്തത്.ഇത്തവണ മത്സരത്തില്‍ 156 ചിത്രങ്ങളാണ് ഉണ്ടായിരുന്നത്. മികച്ച സിനിമയ്ക്കുള്ള അന്തിമപട്ടികയില്‍ 42 സിനിമകള്‍ ഇടംപിടിച്ചു. അതേസമയം, മികച്ച നടനുള്ള അന്തിമ പട്ടികയില്‍ കുഞ്ചാക്കോ ബോബന്‍, മമ്മൂട്ടി, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരാണ് ഉള്ളത്. നന്‍പകല്‍ നേരത്ത് മയക്കം, പുഴു, റോഷാക്ക് എന്നീ സിനിമകളിലെ അഭിനയത്തിനാണ് മമ്മൂട്ടിയെ പരിഗണിച്ചിട്ടുള്ളത്.