News

കൂളിങ് ഗ്ലാസ് വച്ച് നടന്നത് സീനിയേഴ്‌സിന് ഇഷ്ടപ്പെട്ടില്ല: വിദ്യാര്‍ഥിയ്ക്ക് ക്രൂരമര്‍ദ്ദനം: സംഭവം വിവാദമായതോടെ അഞ്ച് പേരെ സസ്‌പെന്‍ഡ് ചെയ്തു

16 February 2023 , 4:37 PM

 

കോഴിക്കോട്:  സണ്‍ ക്ലാസ് ധരിച്ച് കോളേജിലെത്തിയതിന് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂരമര്‍ദ്ദനം ഏറ്റതായി പരാതി. സംഭവം വിവാദമായതോടെ മാത്രം അഞ്ച് സീനിയര്‍ വിദ്യാര്‍ഥികളെ കോജളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.  മുക്കം കെ.എം.സി.ടി. പോളിടെക്‌സിന്ക് കോളേജിലെ ബയോ മെഡിക്കല്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും നരിക്കുനി സ്വദേശിയുമായ മുഹമ്മദ് ജാബിറാണ് ക്രൂരമായ റാഗിങ്ങിനിരയായത്. കഴിഞ്ഞ തിങ്കളാഴ്ചയാണ്  ജാബിറിന് സീനിയേഴ്‌സിന്റെ മര്‍ദ്ദനമേറ്റത്. കോളേജില്‍ നിന്നും ക്ലാസ് കഴിക്ക് വീട്ടിലേക്ക് മടങ്ങാന്‍ പുറത്തിറങ്ങിയപ്പോഴാണ് സംഭവം. ജാബിര്‍ സണ്‍ ഗ്ലാസ് ധരിച്ചിരുന്നു, ഇത് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടപ്പെട്ടില്ല. ഇവര്‍  ജാബിറിനെ   തടഞ്ഞ് വെയ്ക്കുകയും കൂളിങ് ഗ്ലാസ് ഊരി മാറ്റാനും ആവശ്യപ്പെട്ടു. പിന്നാലെ ഈ കണ്ണട വെക്കാന്‍ ജൂനിയറായ തനിക്കൊന്നും ഞങ്ങള്‍ അനുവാദം നല്‍കിയിട്ടില്ലെന്നും പറഞ്ഞ് കേട്ടാലറയ്ക്കുന്ന തെറി വിളിച്ച് മര്‍ദിക്കുകയായിരുവെന്ന് വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ പറയുന്നു. പരുക്കേറ്റ് അബോധവസ്ഥിലായ മകനെ സഹപാഠികളാണ് ആശുപത്രിയില്‍ എത്തിച്ചതെന്ന് ജാബിറിന്റെ മാതാപിതാക്കള്‍ പറഞ്ഞു. മര്‍ദ്ദനമേറ്റ് കണ്ണിനും കഴുത്തിനും പരിക്കേറ്റ ജാബിര്‍ കോളേജിലെ ആന്റി റാഗിങ് സെല്ലിലും മുക്കം പൊലീസിലും പരാതി നല്‍കിയിരുന്നു. പരാതി നല്‍കിയിട്ടും ആദ്യം കോളേജ് അധികൃതര്‍ നടപടിയെടുത്തില്ലെന്ന് ജാബിറിന്റെ മാതാപിതാക്കള്‍ ആരോപിച്ചു. സംഭവം വിവാദമായതിന് പിന്നാലെയാണ് അഞ്ച് സീനിയര്‍ വിദ്യാര്‍ഥികളെ കോളേജില്‍ നിന്നും സസ്‌പെന്റ് ചെയ്യാന്‍ അധികൃതര്‍ തയാറായത്.