News

പർദ്ദയിട്ടു കറങ്ങി നടന്ന പൂജാരിയെ പിടികൂടി കൊയിലാണ്ടി പൊലീസില്‍ ഏല്‍പ്പിച്ചു

08 October 2022 , 9:15 AM

 

കോഴിക്കോട്:  കൊയിലാണ്ടി ഓട്ടോറിക്ഷാ സ്റ്റാന്റില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ പർദ്ദയിട്ട് കണ്ട യുവാവിനെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. വയനാട് ജില്ലയിലെ കല്‍പ്പറ്റ പുത്തന്‍ വയല്‍ ഹൗസില്‍  ജിഷ്ണു (28)വാണ് പിടിയിലായത്. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നുസംഭവം. ബസ് സ്റ്റാന്റ് പരിസരത്ത് പര്‍ദ്ദ ധരിച്ച് കറങ്ങി നടന്നത് ചിക്കന്‍ പോക്‌സായതിനാലാണ്  യുവാവ്. മേപ്പയ്യൂര്‍ കണ്ടമനശാല ക്ഷേത്രത്തിലെ പൂജാരിയാണ് ഇയാള്‍. നേരത്തേ ഇയാള്‍ പനായിലുള്ള ക്ഷേത്രത്തിലായിരുന്നു. രണ്ടര മാസം മുമ്പാണ് കണ്ടമനശാല ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി എത്തിയത്. നല്ല രീതിയിലുള്ള പെരുമാറ്റമായതിനാല്‍ ഇയാളെ കുറിച്ച് ആര്‍ക്കും മോശം അഭിപ്രായം ഇല്ല എന്നാണ് ക്ഷേത്ര പരിസരത്തുള്ളവര്‍ പറയുന്നത്.