News

കുറ്റകൃത്യം തടയുന്നതിനായെത്തിയ പോലീസുകാരന് കെട്ടിടത്തില്‍ നിന്നും കാല്‍വഴുതി വീണ് ദാരുണാന്ത്യം

14 May 2023 , 7:28 AM

 

കോട്ടയം: പാലാ രാമപുരത്ത് ഡ്യൂട്ടിക്കിടെ കെട്ടിടത്തില്‍ നിന്നും കാല്‍വഴുതി വീണ് പോലീസുകാരന്‍ മരിച്ചു. രാമപുരം പോലീസ് സ്റ്റേഷനിലെ എസ്‌ഐ ആയിരുന്ന  കുറവിലങ്ങാട് സ്വദേശി ജോബി ജോര്‍ജ് ആണ് മരിച്ചത്. രാമപുരം ബസ് സ്റ്റാന്‍ഡിന്റെ സമീപത്ത് ചീട്ടുകളി സംഘം ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനക്കിടെ കെട്ടിടത്തിന്റെ ഇടനാഴിയില്‍ നിന്നും കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്നവര്‍ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി