News

യുവാക്കളുടെ മൃതദേഹങ്ങൾ വയലിൽ കണ്ടെത്തിയ സംഭവത്തിൽ സ്ഥലമുടമ കുറ്റം സമ്മതിച്ചതായി പോലീസ്

27 September 2023 , 8:15 AM

 

പാലക്കാട്: കരിങ്കരപ്പുള്ളിയിൽ യുവാക്കളുടെ മൃതദേഹങ്ങൾ വയലിൽ കണ്ടെത്തിയ സംഭവത്തിൽ സ്ഥലമുടമ കുറ്റം സമ്മതിച്ചതായി പോലീസ്.പന്നിയെപ്പിടിക്കാൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്ന് യുവാക്കൾക്ക് ഷോക്കെറ്റാണ് മരണം.പോലീസിനെ ഭയന്ന് ഓടി വരുന്ന നാല് യുവാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.വയലിലേക്ക് നാല് യുവാക്കൾ പോവുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്.ദൃശ്യങ്ങളിൽ ഉള്ളവരിൽ രണ്ട് പേരുടെ മൃതദേഹങ്ങളാവാം വയലിൽ ഉള്ളതെന്നാണ് പോലീസ് നിഗമനം.സംഭവസ്ഥലത്ത് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി.