News

നവജാത ശിശുവിൻ്റെ മൃതദേഹം പറമ്പിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി മാതാവെന്ന് പോലീസ്

30 November 2022 , 1:04 AM

 

 

മലപ്പുറം: കന്മനം ചിനക്കലിൽ നവജാത ശിശുവിൻ്റെ മൃതദേഹം പറമ്പിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി മാതാവെന്ന് പോലീസ്. ഭർത്താവ് അറിയാതെ പ്രസവിച്ച യുവതി കുഞ്ഞിനെ അലമാരയിൽ സൂക്ഷിക്കുകയും പിന്നീട് കത്തിക്കുകയും ആയിരുന്നു. യുവതിയുടെ അറസ്റ്റ് കൽപകഞ്ചേരി പോലീസ് ഉടൻ രേഖപ്പെടുത്തും.

ഭർത്താവിന്റെ സംശയമാണ് യുവതിയെ പ്രസവം മറച്ചു വെക്കാൻ പ്രഹരിപ്പിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രിയാണ് യുവതി പ്രസവിച്ചത്. പിന്നീട്

ബെഡ് ഷീറ്റ് കൊണ്ട് കുട്ടിയുടെ വായ മൂടി കെട്ടി അലമാരയിൽ സൂക്ഷിച്ചു. പിന്നീട് വീട്ടിൽ മാലിന്യം കത്തിക്കുന്ന കുഴിയിൽ ഇട്ട് കത്തിചെങ്കിലും മഴ പെയ്തതിനാൽ. പൂർണമായി കത്തിയില്ല. തുടർന്ന് നായകൾ കടിച്ചു കീറിയത്തോടെയാണ് നാടിനെ നടുക്കിയ കുറ്റകൃത്യം പുറം ലോകം അറിഞ്ഞത്.യുവതിയുടെ മൂത്ത കുട്ടികളുടെ പ്രസവത്തിൽ ഭർത്താവിനു സംശയം ഉണ്ടായതിനാലാണ് ഈ പ്രസവം മറച്ചു വെക്കലിലേക്കും പിന്നീട് കൊലപാതകത്തിലേക്കും നയിച്ചത്.