News

ഹോട്ടല്‍ അടിച്ചു തകര്‍ത്തു ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു

14 December 2022 , 7:50 PM

 

കൊല്ലം: ശാസ്താംകോട്ട ഐ സി എസില്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. പള്ളിശേരിക്കല്‍ സ്വദേശികളായ അല്‍ത്താഫ്(24)ദീപു(25)എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഒക്ടോബര്‍ 30ന് രാത്രി 11ന് ആണ്. ഐ സി എസില്‍ കയറ്റത്തെ റെയ്ദാന്‍ ഹോട്ടലില്‍ ഇവര്‍ അക്രമം കാട്ടിയത്. പണം നല്‍കുന്നതിന് ഗൂഗിള്‍പേ പോകുന്നില്ലെന്ന് പറഞ്ഞതുമായി ബന്ധപ്പെട്ട് ഹോട്ടല്‍ ജീവനക്കാരുമായി തര്‍ക്കിക്കുകയും ഉടമകളായ നഹാസ്, റഹിംഷാ എന്നിവരെ ആക്രമിക്കുകയുമായിരുന്നു. ഗ്‌ളാസ് പാനലുകളും കസേരകളും തകര്‍ത്തു. നഹാസിന് മുറിവേറ്റു.സംഭവത്തിലാണ് പൊലീസ് കേസ് എടുത്തത്. പ്രതികളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.