News

വിഷക്കുപ്പി കണ്ടെത്തി

01 November 2022 , 2:02 PM

 

പാറശാല: ഷാരോണ്‍ കൊലക്കേസില്‍ നിര്‍ണായക തെളിവായ വിഷക്കുപ്പി ഗ്രീഷ്മയുടെ വീട്ടുവളപ്പില്‍ വെച്ച് കണ്ടെത്തി. തെളിവെടുപ്പിനിടെ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍ ആണ് കുപ്പി ഉപേക്ഷിച്ച സ്ഥലം കാണിച്ച് കൊടുത്തത്. കുപ്പി രാസപരിശോധനയ്ക്ക് ഉടന്‍ അയക്കുമെന്ന് പോലീസ് അറിയിച്ചു. അതേസമയം പ്രതികളെ വീട്ടിലെത്തിച്ച സമയത്ത് പ്രദേശത്ത് വലിയ ജനക്കൂട്ടമാണ് തടിച്ച് കൂടിയത്. ഉടന്‍ ഒന്നാം പ്രതിയായ ഗ്രീഷ്മയേയും വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് അറിയിച്ചു. ആദ്യം വീടിനു പരിസരപ്രദേശത്താണ് പോലീസ് അന്വേഷണം നടത്തുന്നത്.