News

മെഡിക്കല്‍ ഷോപ്പില്‍ പിപിഇ കിറ്റ് ധരിച്ച്‌ മോഷണം നടത്തിയ ആള്‍ പിടിയില്‍.

26 September 2022 , 9:15 PM

 

തൃശൂര്‍ : ചാവക്കാട് മെഡിക്കല്‍ ഷോപ്പില്‍ പിപിഇ കിറ്റ് ധരിച്ച്‌ മോഷണം നടത്തിയ ആള്‍ പിടിയില്‍. കൊല്ലം സ്വദേശി രാജേഷ് എന്ന് വിളിക്കുന്ന അഭിലാഷ് ആണ് പിടിയിലായത്. ഇയാള്‍ നിരവധി മോഷണക്കേസിലെ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി.കഴിഞ്ഞ ആഗസ്റ്റ് 29 ന് ചാവക്കാട് ആശുപത്രി പടിയിലെ വി കെയര്‍ മെഡിക്കല്‍സിലാണ് കവര്‍ച്ച നടന്നത്. കടയുടെ ഷട്ടര്‍ കുത്തിപ്പൊളിച്ച്‌ അകത്തു കയറിയ മോഷ്ടാവ് മുകളിലെ നിലയിലെ ഓഫീസ് തുറന്ന് മേശയിലെ പൂട്ട് തകര്‍ത്തു.മേശയിലുണ്ടായിരുന്ന ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപയാണ് കവര്‍ന്നത്. മേഖലയിലെ സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്‍റെ അന്വേഷണം.