News

17 കാരിയുടെ മൃതദേഹം നഗ്നമായ നിലയിൽ പാടശേഖരത്ത് കണ്ടെത്തി

05 October 2022 , 10:24 AM

 

ഉത്തര്‍ പ്രദേശ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൃതദേഹം നഗ്നമായ നിലയിൽ പാടശേഖരത്ത് കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഔറയ്യയില്‍ ദിബിയാപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിക്ക് കീഴിലുള്ള മില്ലറ്റ് വയലില്‍ നിന്നാണ് 17 വയസ്സുള്ള പെണ്‍കുട്ടിയുടെ നഗ്നമായ മൃതദേഹം തിങ്കളാഴ്ച കണ്ടെത്തിയത്. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. മൃതദേഹവുമായി പൊലീസ് ഓടിപ്പോകുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനകം വൈറലായി.എന്നാല്‍, പൊലീസ് ഇത് നിഷേധിച്ചു. രാവിലെ മലമൂത്ര വിസര്‍ജ്ജനത്തിന് പോയ പെണ്‍കുട്ടി ഏറെ നേരം കഴിഞ്ഞിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിക്കായി തിരച്ചില്‍ നടത്തുകയും വയലില്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നുവെന്ന് വീട്ടുകാര്‍ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണത്തിന് പ്രത്യക സംഘത്തെ നിയമിച്ചിട്ടുണ്ടെന്ന് ഔറയ്യ പൊലീസ് സൂപ്രണ്ട് ചാരു നിഗം അറിയിച്ചു. പൊലീസുകാര്‍ എല്ലാ നിയമ നടപടികളും പൂര്‍ത്തിയാക്കിയെന്നും കുടുംബത്തെ സമാധാനിപ്പിച്ച്‌ മൃതദേഹം ഏറ്റുവാങ്ങിയെന്നും ആരോപണങ്ങള്‍ നിഷേധിച്ച്‌ എസ്.പി നിഗം ​​പറഞ്ഞു.