News

ഉപയോഗിച്ചുകൊണ്ടിരിക്കുന്നതിനിടെ ഗൃഹനാഥന്റെ കയ്യിലിരുന്ന് ഫോൺ പൊട്ടിത്തെറിച്ചു.

16 February 2023 , 9:11 AM

 

ആലപ്പുഴ: ഉപയോഗിച്ചുകൊണ്ടിരിക്കുന്നതിനിടെ ഗൃഹനാഥൻ റെ കയ്യിലിരുന്നു മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ആണ് സംഭവം. കരുവാറ്റ സൗഭാഗ്യയിൽ ദാമോദരൻ നായരുടെ മൊബൈൽ ഫോണാണ് ഉപയോഗത്തിനടിയിൽ കയ്യിലിരുന്ന് കഴിഞ്ഞദിവസം പൊട്ടിത്തെറിച്ചത്. സംഭവത്തിൽ മൊബൈൽ ഫോൺ പൂർണമായും കത്തി നശിച്ചു. തുടർന്ന് ദാമോദരൻ നായർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഒരു വർഷം മുമ്പ് വാങ്ങിയ ഫോണാണായിരുന്നു. ഹരിപ്പാട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.