News

ക്ഷേത്രത്തിലെ ഭണ്ഡാരം മോഷ്ടിച്ച് കടന്നുകളഞ്ഞയാള്‍ പിടിയിൽ

07 October 2022 , 7:11 PM

 

 മലപ്പുറം: ഇരിമ്പിളിയം വൈലിശ്ശേരി ക്ഷേത്രത്തില്‍ ഭണ്ഡാരം മോഷ്ടിച്ച് കടന്നുകളഞ്ഞയാള്‍ വളാഞ്ചേരി പോലീസിന്റെ പിടിയിലായി.ഇരിമ്പിളിയം സ്വദേശി പുളിക്കപ്പറമ്പില്‍ ഇബ്രാഹിമാണ് പിടിയിലായത്. പ്രതിയെ സംശയാസ്പദമായ രീതിയില്‍ കണ്ടതിനെ തുടര്‍ന്ന് ചോദ്യം ചെയ്തതില്‍ നിന്നാണ് പിടികൂടാനായത്. മോഷ്ടിച്ച ഭണ്ഡാരം കണ്ടെടുത്തു. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയതു.  വളാഞ്ചേരി സ്റ്റേഷൻ ഹൗസ് ഓഫീസർ കെ ജെ ജിനേഷ് എസ്ഐ അബ്ദുൾ അസീസ്, ഉണ്ണികൃഷ്ണൻ,asi അൻവർ സാദത്ത് സീനിയർ സിവിൽ പോലീസ് ഓഫീസർ മനോജ് കെ പി,സിവിൽ പോലീസ് ഓഫീസർ  ആയ രജിത എം എ എന്നിവരും ഉണ്ടായിരുന്നു