News

യുവാവിനെ കുത്തി പരിക്കേൽപ്പിച്ച 21കാരൻ അറസ്റ്റിൽ

21 December 2022 , 10:19 PM

 

ആലപ്പുഴ : തിരുവിളക്ക് അമ്പലത്തിവെച്ച് യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസ്സിലെ പ്രധാന പ്രതി പോലീസ് പിടിയിൽ.

ആര്യാട് പഞ്ചായത്ത് 5- വാർഡിൽ നടുമുറ്റത്ത് വീട്ടിൽ രഘു-മോളി ദമ്പതികളുടെ മകൻ കിരൺ 21 ആണ് പോലീസ് പിടിലായത്. സംഭവത്തിന് ശേഷം അന്യസംസ്ഥാനങ്ങളിൽ ഒളിവിൽ പോയ പ്രതിയെ പോലീസ് അതി സാഹസികമായിട്ടാണ് പിടികുടിയത് . സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി കേരളത്തിന് പുറത്ത് വിവിധ സംസ്ഥാനങ്ങളിൽ മാറി മാറി താമസിച്ചു വരികയായിരുന്നു. കൃത്യമായിട്ടുള്ള പോലീസ് നിരീക്ഷണത്തിനൊടുവിൽ ടിയാനെ പോലീസ് പിടികുടുകയായിരുന്നു. നോർത്ത് ഇൻസ്പെക്ടർ എം കെ രാജേഷ്, സീനിയർ സിപിഒ റോബിൻസൺ, അനിൽകുമാർ, സിപിഒ ഗിരീഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികുടിയത്.