News

ലേസർ സംഗീത നിശയ്ക്കിടെ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി പിടിയിൽ

29 September 2022 , 8:23 AM

 

കൊച്ചി: കലൂരിൽ ലേസർ സംഗീത നിശയ്ക്കിടെ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി പിടിയിൽ. മൈസൂരിൽ നിന്നാണ് കാസർകോഡ് സ്വദേശിയായ മുഹമ്മദ് ഹസനെ പോലീസ് പിടികൂടിയത്. ഇയാളുടെ ഒളിത്താവളം പോലീസ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. മുഹമ്മദ് ഹസനെ കൊച്ചിയിലെത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തും.