News

കണ്ണൂരില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകന്‍ പിടിയില്‍

10 January 2023 , 3:11 PM

 

കണ്ണൂര്‍: തലശ്ശേരിയില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകനെ പോക്‌സോ വകുപ്പ് ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊടുവള്ളി സ്വദേശി മൂഹമ്മദിനെയാണ് തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയതോടെ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ എടുക്കുക്കയായിരുന്നു.  പ്രതിയെ കോടതിയില്‍ ഇന്ന്  ഹാജരാക്കും.