News

വാളയാറിൽ നിർത്തിയിട്ട ലോറി പുറകോട്ട് ഉരുണ്ട് റോഡിന്‍റെ മറുവശം കടന്ന് ഇടിച്ചു

09 November 2022 , 11:33 AM

 

പാലക്കാട്:വാളയാറിൽ നിർത്തിയിട്ട ലോറി പുറകോട്ട് ഉരുണ്ട് റോഡിന്‍റെ മറുവശം കടന്ന് ഇടിച്ചു നിന്നു. വാളയാർ ആർ ടി ഒ ഔട്ട് ചെക്ക് പോസ്റ്റിന് സമീപമാണ് സംഭവം. കോയമ്പത്തൂർ ഭാഗത്തേക്ക് പോകുന്നതിനായി നിർത്തിയിട്ട ലോറി പുറകോട്ട് ഉരുണ്ട് എതിർവശത്തെ ട്രാക്കിലേക്ക് കടന്ന് ഇടിച്ചു നിൽക്കുകയായിരുന്നു. ഈ സമയം മറ്റ് വാഹനങ്ങൾ  കടന്ന് പോകാത്തതിനാൽ വൻ അപകടം ഒഴിവായി. ലോറി പുറകോട്ട് ഉരുണ്ടുമാറിയപ്പോള്‍ പുറകില്‍ നിന്നും ഒരു കാര്‍ വന്നെങ്കിലും  രക്ഷപ്പെട്ടു. ഗിയർ മാറി വീണതാണ് ലോറി പുറകോട്ട് പോകാൻ കാരണമെന്ന് പൊലീസ് പറഞ്ഞു.