Entertainment

'ദ കേരള സ്‌റ്റോറി'; കേരളത്തില്‍നിന്ന് 32,000 സ്ത്രീകള്‍ ഐഎസില്‍ ചേര്‍ന്നെന്ന്: പ്രതിഷേധം അണപൊട്ടുന്നു

08 November 2022 , 3:55 PM

 

മുംബൈ: കേരളത്തിലെ 32,000 സ്ത്രീകളെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി ഐഎസില്‍ ചേര്‍ന്നെന്ന വ്യാജ പ്രചാരണവുമായി 'ദ കേരള സ്‌റ്റോറി' സിനിമ. സുദീപ്‌തോ സെന്‍ സംവിധാനം ചെയ്യുന്ന 'ദ കേരള സ്‌റ്റോറി'ക്കെതിരെ പ്രതിഷേധം വ്യാപകമായി.
കേരളത്തില്‍ നിന്നും 32,000 പെണ്‍കുട്ടികളെ നിര്‍ബന്ധിതമായി മതം മാറ്റിയെന്നും അവര്‍ ഐഎസിലേക്ക് ചേക്കേറിയെന്നും കഥാപാത്രം 'വെളിപ്പെടുത്തുന്ന' ടീസറാണ് കഴിഞ്ഞദിവസം പുറത്തുവന്നത്.


ഹിന്ദി നടി ആദാ ശര്‍മയാണ് ടീസറില്‍ അഭിനയിച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷത്തെ ദേശീയഅവാര്‍ഡ് ജൂറി ചെയര്‍മാന്‍ ആയിരുന്ന വിപുല്‍ അമൃത്‌ലാല്‍ ഷായാണ് കേരള സ്റ്റോറി നിര്‍മിച്ചിരിക്കുന്നത്. ടീസറിലെ വിദ്വേഷ പ്രചാരണത്തിനെതിരെ മാധ്യമപ്രവര്‍ത്തകനായ ബി ആര്‍ അരവിന്ദാക്ഷന്‍ സെന്‍സര്‍ ബോര്‍ഡില്‍ പരാതി നല്‍കി. സിനിമ നിരോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.