News

'ദി കേരളാ സ്റ്റോറി' പ്രദർശിപ്പിക്കാം, മതേതര സമൂഹം സ്വീകരിച്ചോളും:ഹൈക്കോടതി

05 May 2023 , 3:14 PM

 

കൊച്ചി: വിവാദം പറഞ്ഞ "ദി കേരളാ സ്റ്റോറി" സിനിമ പ്രദർശിപ്പിക്കാൻ ഹൈക്കോടതി അനുമതി. മതേതരസ്വഭാവമുള്ള കേരളസമൂഹം സ്വീകരിച്ചോളുമെന്നും ഹൈക്കോടതി.
      ചിത്രം പ്രദർശിപ്പിക്കുന്നതുകൊണ്ട് ഒന്നും സംഭവിക്കില്ല, ചരിത്ര സിനിമയല്ല, സാങ്കൽപ്പിക ചിത്രമാണിതെന്നും
ഹൈക്കോടതി നിരീക്ഷിച്ചു. ഐഎസിന് എതിരെയാണ് ടീസർ. ഇസ്ലാമിനെതിരെ
എന്താണ്  ഉള്ളതെന്നും കോടതി ചോദിച്ചു.
        ചിത്രത്തിൻ്റെ ടീസറും ട്രെയിലറും പരിശോധിച്ച ശേഷമാണ് കോടതിയുടെ വിലയിരുത്തൽ. ചിത്രം ജനമനസ്സിൽ വിഷം കുത്തി വയ്ക്കുന്നുവെന്നായിരുന്നു ഹർജിക്കാർ വാദിച്ചത്. കോടതി ഇത് പാടേ തള്ളിക്കളഞ്ഞു.