News

ട്രെയിൻ ആക്രമണക്കേസിലെ പ്രതി ഷാറൂഖ് സൈഫിയെ വിശദമായി ചോദ്യം ചെയ്യുന്നു; അടിമുടി ദുരൂഹത

08 April 2023 , 9:17 AM

 

കോഴിക്കോട്: എലത്തൂർ ട്രെയിൻ ആക്രമണക്കേസിലെ പ്രതി ഷാറൂഖ് സൈഫിയെ അന്വേഷണ സംഘം  വിശദമായി ചോദ്യം ചെയ്തു തുടങ്ങി. ഉന്നത ഉദ്യോഗസ്ഥരുടെ സാനിധ്യത്തിൽ പോലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യൽ.

 

ഷാരൂഖ്, പെട്രോൾ വാങ്ങിയത് ഷൊർണൂരിൽ നിന്നാണെന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.

റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്ററോളം ദൂരെയുള്ള പെട്രോൾ പമ്പിൽ നിന്നുമാണ് പ്രതി പെട്രോൾ വാങ്ങിയത്. ഇതിൻ്റെ സി സി ടി വി ദൃശ്യങ്ങൾ പോലിസ് ശേഖരിച്ചിട്ടുണ്ട്.

സ്റ്റേഷൻ്റെ സമീപം പമ്പുണ്ടായിട്ടും ഒരു കിലോമീറ്റർ അകലെയുള്ള പമ്പിൽ നിന്നും പെട്രോൾ വാങ്ങിയതെന്താണെന്ന് പരിശോധിക്കുന്നുണ്ട്.

രണ്ട് ക്യാനിലായിട്ടാണ് പെട്രോൾ വാങ്ങിയത്.

പ്രതിക്ക് ഇംഗ്ലീഷ് ഭാഷയിൽ നല്ല പ്രവീണ്യമുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു.

കൃത്യത്തിന് പിന്നിൽ മാറ്റാരുമില്ലെന്ന നിലപാടിലുറച്ചാണ് ഷാരൂഖിൻ്റെ പ്രതികരണം.

എ ഡി ജി പി ഉൾപ്പെടെ ഉള്ള ഉന്നതതല സംഘം കോഴിക്കോട് സിറ്റി പോലിസ് ആസ്ഥാനത്താണ് ചോദ്യം ചെയ്യുന്നത്.

കേരളം കാത്തിരിക്കുന്ന നിർണായക ചോദ്യങ്ങൾക്കുള്ള ഉത്തരം ഷാറൂഖിൽ നിന്ന് പരമാവധി ശേഖരിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ ശ്രമം.വരും ദിവസങ്ങളിൽ പ്രതിയെ വിവിധ ഇടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. 11 ദിവസമാണ് കോടതി പ്രതിയെ കസ്റ്റഡിയിൽ വിട്ടത്. ശാസ്ത്രീയമായ ചോദ്യം ചെയ്യലായിരിക്കും അന്വേഷണ സംഘം നടത്തുക.ഇതിനായി പ്രത്യേക ചോദ്യാവലിയുൾപ്പെടെ തയ്യാറാണ്. പോലീസ് കസ്റ്റഡിയിൽ തുടരവെ തന്നെ ഷാരൂഖിനെ വീണ്ടും വൈദ്യ പരിശോധനക്ക് വിധേയനാക്കും.