News

കതിന നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിച്ച് പരുക്കേറ്റയാൾ മരിച്ചു

13 February 2023 , 8:51 PM

 

ആലപ്പുഴ: ചേർത്തലയിൽ കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. ചേർത്തല അർത്തുങ്കൽ അറവുകാട്  ക്ഷേത്രത്തിൽ കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. ചെത്തി കിഴക്കേവെളി വീട്ടിൽ അശോകൻ ആണ് മരിച്ചത്. കഴിഞ്ഞ 10-ാം തീയതി രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. പറയെടുപ്പിനായി രണ്ടു കതിന കുറ്റികൾ നിറക്കുന്നതിനിടയാണ് പൊട്ടിത്തെറിച്ചത്. അപകടത്തിൽ ചെത്തി പുളിക്കൽചിറ പ്രകാശൻ എന്നയാൾക്കും പൊള്ളലേറ്റിരുന്നു. 80 ശതമാനത്തിലേറെ പൊള്ളലേറ്റ അശോകൻ കോട്ടയം മെഡിക്കൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.