News

എട്ടാംക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവം; 2 അധ്യാപകർക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി

16 February 2023 , 12:26 PM

 

 

കണ്ണൂർ: പെരളശ്ശേരിയിൽ എട്ടാംക്ലാസുകാരി റിയ പ്രവീൺ (13) ആത്മഹത്യ ചെയ്ത സംഭവത്തിൽ 2 അധ്യാപകർക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി. പെരളശ്ശേരി ഗവ. ഹയർസെക്കണ്ടറി  സ്‌കൂളിലെ റിയയുടെ ക്ലാസ്‌ടീച്ചർ ഷോജ , കായികാധ്യാപകൻ രാഗേഷ് എന്നിവർക്കെതിരെയാണ് കേസ്. 

 

ചക്കരക്കൽ ഇൻസ്‌പെക്ടർ ശ്രീജിത്ത് കോടേരി അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു .അധ്യാപികയാണ് മരണത്തിന് ഉത്തരവാദിയെന്ന് വിദ്യാർത്ഥിനി കുറിപ്പെഴുതി വച്ചിരുന്നു .

ഐവർ കുളം സ്വപ്നക്കൂടിൽ  പ്രവീണിന്റെ മകൾ റിയ പ്രവീൺ ആണ് ആത്മഹത്യ ചെയ്തത്.വീട്ടിലെ കിടപ്പു മുറിയിലെ ജനൽ കമ്പിയിലാണ് തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.