News

രണ്ടത്താണിയിൽ യുവതി ജീവനൊടുക്കിയ സംഭവം, ഭർത്താവ് അറസ്റ്റിൽ

12 February 2023 , 8:38 AM

 

 

മലപ്പുറം : രണ്ടത്താണിയിലെ ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച വെട്ടിച്ചിറ സ്വദേശിയായ യുവതി മരിച്ചു. വെട്ടിച്ചിറ സ്വദേശി സഫാനയാണ് ആശുപ്രതിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനമാണ് സഫാനയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇവരുടെ പരാതിയിൽ സഫാനയുടെ ഭർത്താവ് രണ്ടത്താണി സ്വദേശി അർഷാദ് അലിയെ കാടാമ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. 

കഴിഞ്ഞ ശനിയാഴ്ചയാണ് സഫാന ഭർതൃവീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടർന്ന് കോട്ടക്കലിലുള്ള സ്വകാര്യ ആശുപ്രതിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപ്രതിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മണപ്പെടുകയായിരുന്നു. സഫാനയെ നിരന്തരം സ്ത്രീധനത്തിന്റെ പേരിലും മറ്റും ഭർത്താവും ഭർതൃമാതാവും ഉപദ്രവിച്ചിരുന്നതായി പിതാവ് മുജീബും പ്രതികരിച്ചു