News

മെഡിക്കല്‍കോളജില്‍ യുവാവ് തൂങ്ങിമരിച്ച സംഭവം കൊലപാതകമെന്ന് സഹോദരന്‍

12 February 2023 , 2:52 PM

 

കോഴിക്കോട്: മെഡിക്കല്‍ കോളജ് പരിസരത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ വിശ്വനാഥന്‍ ആത്മഹത്യ ചെയ്യില്ലെന്ന് സഹോദരന്‍ രാഘവന്‍. ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ ലക്ഷണം ഉണ്ട്. മര്‍ദിച്ചു കൊലപ്പെടുത്തിയതാണെന്ന് സഹോദരന്‍ പറയുന്നു.
സംഭവത്തില്‍ സ്വമേധയാ കേസ് എടുത്ത മനുഷ്യാവകാശ കമ്മീഷന്‍ മെഡിക്കല്‍ കോളജ് പൊലീസ് എസിപിയോടും ആശുപത്രി സൂപ്രണ്ടിനോടും റിപ്പോര്‍ട്ട് തേടി. അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ആള്‍ക്കൂട്ട മര്‍ദ്ദനം നടന്നതിന് തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് എസിപി അറിയിച്ചു. കേസ് പ്രത്യേക സംഘം അന്വേഷിക്കണമെന്ന് കല്‍പ്പറ്റ എംഎല്‍എ ടി. സിദ്ദിഖ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കും.