News

ഫേസ്ബുക്ക് അപവാദ പ്രചരണത്താൽ യുവതി മരിച്ച സംഭവം; പ്രതി അരുൺ മരിച്ച നിലയിൽ

04 May 2023 , 1:34 PM

 

 

കാസർഗോഡ്: ഫേയ്സ്ബുക്കിൽ അപവാദ പ്രചരണം നടത്തിയതിൻ്റെ പേരിൽ യുവതി ആത്മഹത്യ ചെയ്ത കേസിൽ പ്രതിചേർക്കപ്പെട്ട അരുൺ വിദ്യാധരനെ (33) മരിച്ച നിലയിൽ കണ്ടെത്തി.

      കാസർഗോഡ് കാഞ്ഞങ്ങാട്ട് ലോഡ്ജിലാണ്

മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കോട്ടയം കോതനല്ലൂർ സ്വദേശിയായ ആതിര എ.എസ്., അരുൺ നടത്തിയ സൈബർ അധിക്ഷേപത്തെതുടർന്ന് വീട്ടിൽ തൂങ്ങി മരിച്ചത്. ഇതേ തുടർന്ന് അരുൺ ഒളിവിലായിരുന്നു. പോലീസ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഇയാൾക്കായുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മലപ്പുറം സ്വദേശി എന്ന പേരിൽ മേൽവിലാസം തെറ്റിച്ചാണ് ലോഡ്ജിൽ നൽകിയിരുന്നത്.