News

കാവാലത്ത് വീട് കത്തിനശിച്ചു;തീയിട്ടതെന്ന് നിഗമനം

02 November 2023 , 8:08 AM

 

കുട്ടനാട്: രാത്രിയിൽ വീടിന് തീപിടിച്ചു . തീയിട്ടതെന്ന് വിവരം. കാവാലം പഞ്ചായത്ത് ,വാർഡ് 13 ൽ വേളുവാക്കൽ നാരായണൻ്റെ വീടിനാണ് തീപിടിച്ചത്. കഴിഞ്ഞ രാത്രി 11 മണിക്കായിരുന്നു സംഭവം . മദ്യലഹരിയിൽ നാരായണൻ്റെ മകൻ തീയിട്ടതാണെന്നാണ് വിവരം. പുളിങ്കുന്ന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.  ഫയർ ആൻ്റ് റസ്ക്യുവിൻ്റെ വാഹനം എത്തിച്ചേരാത്ത സ്ഥലത്താണ് വീട് സ്ഥിതി ചെയ്തിരുന്നത്. സേനാംഗങ്ങൾ ഫ്ലോട്ട്പമ്പും, ഹോസും, മറ്റു ഉപകരങ്ങളും കൈകളിലെടുത്തു ഏറെ ദൂരം നടന്നാണ് സംഭവസ്ഥലത്തെത്തിയത്.വീടിൻ്റെ മേൽക്കൂരയും വിട്ടുപകരണങ്ങളും ഏറെകുറെ കത്തി നശിച്ചു. സേനാംഗങ്ങൾ ഒന്നര മണിക്കുറോളം പണിപ്പെട്ടാണ് തീ പൂർണ്ണമായും അണച്ചത് .തീയിൽ അകപ്പെട്ടു പൊട്ടിതെറിക്കാറായ LPG സിലിണ്ടർ തണുപ്പിച്ച് പുറത്തെടുത്ത് അപകടം ഒഴിവാക്കി.അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫിസർ K R അനിൽകുമാറിൻ്റെ നേതൃത്വത്തിൽ ഫയർ ആൻ്റ് റസ്ക്യു ഓഫിസർമാരായ T Jജിജോ ,ജോബിൻ വർഗ്ഗീസ് ,എ.ജെ ബഞ്ചമിൻ ,KS ആൻ്റണി ,ഉദയകുമാർ ,ഹോം ഗാർഡുമാരായ ലൈജു ,ബിനീഷ് കുമാർ എന്നിവരാണ് രക്ഷ പ്രവർത്തനത്തിൽ പങ്കെടുത്തത് .