News

ആശുപത്രി ഉപകരണങ്ങൾ തല്ലിത്തകർത്ത ഗുണ്ട മാസങ്ങൾക്ക് ശേഷം അറസ്റ്റിൽ

21 December 2022 , 10:25 PM

 

ആലപ്പുഴ : കായംകുളം ഗവൺമെന്റാശുപത്രിയിൽ ആക്രമണം നടത്തിയ കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ. 09.09.2022 തീയതി വൈകിട്ട് 3.30 മണിയോടു കൂടി സംഘം ചേർന്ന് കായംകുളം താലൂക്ക് ആശുപത്രിയിലെ ഓ.പി. കൗണ്ടറിൽ അതിക്രമിച്ച് കയറി ഗൈനക്കോളജി ഓ . പി . മുറിയുടെ ഗ്ലാസ് ഡോറും, കസേരകളും , ടോക്കൺ മെഷീനും മറ്റും തല്ലിത്തകർത്ത കേസിൽ ഒന്നാം പ്രതിയായ കായംകുളം വില്ലേജിൽ ചിറക്കടവം മുറിയിൽ ഗീതാഞ്ജലി വീട്ടിൽ അശോകൻ മകൻ അന്തപ്പൻ എന്ന് വിളിക്കുന്ന അരുൺ (31) ആണ് പോലീസ് പിടിയിലായത്. കുറ്റകൃത്യത്തിന് ശേഷം ഒളിവിൽ പോയ പ്രതി ചെന്നൈ, പാലക്കാട്, വർക്കല തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയും പോലീസ് പിന്തുടരുന്നതറിഞ്ഞ് ഒളിസ്ഥലം മാറി മാറി കഴിഞ്ഞു വരികയായിരുന്നു. കേസിലെ രണ്ട് മുതൽ നാല് വരെ പ്രതികളായ സാജിദ്, സുധീർ , വിനോദ് എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. നിരവധി കേസുകളിൽ പ്രതിയും കായംകുളത്തെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട ആളുമാണ് അറസ്റ്റിലായ അരുൺ. കായംകുളം ഡി.വൈ.എസ്.പി. അലക്സ് ബേബിയുടെ നിർദേശാനുസരണം സി.ഐ. മുഹമ്മദ് ഷാഫിയുടെ മേൽനോട്ടത്തിൽ എസ്.ഐ. ശിവപ്രസാദ്, എ.എസ്.ഐ. ഉദയകുമാർ, എ.എസ്.ഐ. നവീൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.