News

വിസ്മയ കൊലക്കേസ് ശിക്ഷ നിർത്തിവെക്കണമെന്ന ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

13 December 2022 , 7:52 AM

 

കൊല്ലം വിസ്മയ കൊലക്കേസിൽ ശിക്ഷ നടപ്പാക്കുന്നത് നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രതി കിരൺ കുമാർ നല്കിയ ഹർജിയിൽ  ഹൈക്കോടതി ഇന്ന് വിധി പറയും. വിചാരണ കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപ്പീലിൽ വിധി വരുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് നിർത്തി വെക്കണമെന്നാണ് കിരൺ കുമാർ ഹർജിയിൽ ആവശ്യപ്പെടുന്നത്. ജസ്റ്റിസുമാരായ അലക്സാണ്ടർ തോമസ്, സോഫി തോമസ് എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാവിധിക്കെതിരേയാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. സ്ത്രീധനപീഡനത്തെ തുടർന്ന് ബി.എ.എം.എസ് വിദ്യാർത്ഥിനി വിസ്മയ ജീവനൊടുക്കിയ കേസിൽ കിരൺകുമാറിനെ മേയ് 24-നാണ് കോടതി ശിക്ഷിച്ചത്. ഏറെ ജനരോഷം ഇരമ്പിയ  കേസിൽ നിലവിൽ പൂജപ്പുര സെന്ട്രൽ ജയിലിൽ തടവുകാരനാണ് ഇയാൾ .