News

ഭാര്യക്ക് പാചകം ചെയ്യാനറിയില്ലന്നത് വിവാഹ മോചനം അനുവദിക്കാനുള്ള കാരണമായി കണക്കാക്കാനാവില്ലന്ന് ഹൈക്കോടതി

18 October 2023 , 10:11 AM

 

കൊച്ചി: ഭാര്യക്ക് പാചകം ചെയ്യാനറിയില്ലന്നത് വിവാഹ മോചനം അനുവദിക്കാനുള്ള കാരണമായി കണക്കാക്കാനാവില്ലന്ന് ഹൈക്കോടതി. തനിക്ക് പാചകം അറിയില്ലെന്നും ഭാര്യ ഭക്ഷണം ഉണ്ടാക്കി തരുന്നില്ലെന്നും തന്നെ ബഹുമാനിക്കുന്നില്ലന്നും ആരോപിച്ച് തൃശൂര്‍ സ്വദേശിയായ യുവാവ് സമര്‍പ്പിച്ച വിവാഹ മോചന ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. 2012 മെയ് ഏഴിനായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. വിവാഹത്തിന് ശേഷം ആദ്യം യുവാവിന്റെ വീട്ടിലും പിന്നീട് അബുദാബിയിലുമാണ് ഇരുവരും താമസിച്ചിരുന്നത്. ബസുക്കൾക്ക് മുന്നിൽ വെച്ച് ഭാര്യ തന്നെ അപമാനിച്ചതായും ബഹുമാനിച്ചിരുന്നില്ലെന്നും തന്നില്‍ നിന്ന് അകലം പാലിച്ചിരുന്നതുമായി യുവാവ് ആരോപിക്കുന്നു.യുവാവിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രനും സോഫി തോമസും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.