News

പ്രഭാത നടത്തത്തിനിടെ ഗൃഹനാഥൻ കാറിടിച്ചു മരിച്ചു

13 December 2022 , 10:27 AM

 

 

തിരുവനന്തപുരം: പ്രഭാത നടത്തത്തിനിടെ ഗൃഹനാഥൻ കാറിടിച്ചു മരിച്ചു. പോത്തൻകോട് പൊയ്കവിള സ്വദേശി സൈമൺ (66) ആണ് മരിച്ചത്. പ്രഭാത നടത്തത്തിനിറങ്ങിയതായിരുന്നു സൈമൺ. കാട്ടായിക്കോണത്തിനു സമീപം ഒരുവാമൂലയിൽ ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം.

     റോഡിന്റെ വശത്തു കൂടി നടക്കുകയായിരുന്ന സൈമണെ എതിർ ദിശയിൽ നിന്നു വന്ന കാർ ഇടിച്ചു തെറിപ്പിച്ചു കടന്നു പോവുകയായിരുന്നു. സംഭവ സ്ഥലത്തു വച്ചു തന്നെ സൈമൺ മരിച്ചു. ഒരു കിലോമീറ്ററിലധികം കടന്നുപോയ കാർ പിന്നീട് സ്ഥലത്തെത്തി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.