News

തീക്കോയി മാവടി കട്ടൂപ്പാറയിൽ ഗൃഹനാഥൻ മിന്നലേറ്റു മരിച്ചു

03 November 2022 , 7:11 PM

 

കോട്ടയം: തീക്കോയി മാവടി കട്ടൂപ്പാറയിൽ ഗൃഹനാഥൻ മിന്നലേറ്റു മരിച്ചു. ഇളംതുരുത്തിയിൽ മാത്യു (62) ആണ് മരിച്ചത്. വീട്ടിനുള്ളിൽ വച്ചാണ് മിന്നലേറ്റത്. പ്രദേശത്ത് ശക്തമായ മഴയും ഉണ്ടായിരുന്നു. ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.