News

യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘം അറസ്റ്റിൽ

11 January 2023 , 2:31 AM

 

ചവറ : മുന്‍വിരോധം നിമിത്തം യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും സുഹൃത്തിന്‍റെ വീട്ടില്‍ അതിക്രമിച്ച് കയറി ബൈക്കുകള്‍ തല്ലിതകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യ്ത പ്രതികള്‍ പോലീസ് പിടിയിലായി. പന്മന ഹരിഭവനത്തില്‍ സുരേഷ്കുമാര്‍ മകന്‍ ഹരികൃഷ്ണന്‍(21), പന്മന ഹരിഭവനത്തില്‍ സുരേഷ്കുമാര്‍ മകന്‍ അമല്‍കൃഷ്ണന്‍(19), പന്മന മുല്ലക്കേരി, തൊടിയിന്നേല്‍ വീട്ടില്‍ ശ്രീകുമാര്‍ മകന്‍ കിരണ്‍(23), പന്മന കാരാളില്‍ വീട്ടില്‍ ഉണ്ണികൃഷ്ണപിള്ള മകന്‍ ആകാശ്(20), പന്മന, മുല്ലക്കേരി, വലിയവീട്ടില്‍ കിഴക്കതില്‍ അജിത്ത് മകന്‍ അഭിലാഷ്(19) എന്നിവരാണ് ചവറ പോലീസിന്‍റെ പിടിയിലായത്. എട്ടാം തീയതി വെളുപ്പിന് 1 മണിയോടെ ചവറ വെറ്റമുക്ക് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഗാനമേള കഴിഞ്ഞ് മടങ്ങുകയായിരുന്ന കൊല്ലക ഇരണിക്കല്‍ വീട്ടില്‍ അനിഷേകിനേയും സുഹൃത്തുക്കളായ ഹസന്‍, ഹുസൈന്‍, കിരണ്‍ എന്നിവരേയും മുന്‍വിരോധം നിമിത്തം പ്രതികളും കൂട്ടാളികളും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.