News

മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ഗവര്‍ണര്‍

03 November 2022 , 12:41 PM

 

തിരുവനന്തപുരം: ഗവര്‍ണര്‍-മുഖ്യമന്ത്രി തര്‍ക്കം രൂക്ഷമാകുന്നു.
ഗവര്‍ണര്‍ ആര്‍എസ്എസുകാരെ നിയമിച്ചുവെന്ന്, മുഖ്യമന്ത്രി തെളിയിക്കണമെന്ന് ഗവര്‍ണ്ണര്‍ ആരീഫ് മുഹമ്മദ്ഖാന്‍. മുഖ്യമന്ത്രിയുടെ വാദം തെളിയിച്ചാല്‍ താന്‍ രാജി
വയ്ക്കാമെന്നും ഇല്ലെങ്കില്‍ മുഖ്യമന്ത്രി രാജി വയ്ക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
ആരോപണം ഉന്നയിക്കുന്ന മുഖ്യമന്ത്രി സ്വന്തം പദവിയെപ്പറ്റി ആലോചിക്കണം. കള്ളക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെങ്കില്‍ ഇടപെടുക തന്നെ ചെയ്യും. സര്‍വ്വകലാശാലകളില്‍ സ്വന്തക്കാരെ നിയമിച്ചിട്ടുണ്ടെങ്കില്‍ അതിലും ഇടപെടുമെന്നും ഗവര്‍ണ്ണര്‍ കൂട്ടിച്ചേര്‍ത്തു.