News

പ്രണയപ്പക; പെൺകുട്ടിയെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി, പ്രതി പിടിയിൽ

22 October 2022 , 1:02 PM

 

കണ്ണൂർ: പെൺകുട്ടിയെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി.കണ്ണൂർ പാനൂരിലാണ് പെൺകുട്ടിയെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തിയത്. കണ്ണച്ചാൻകണ്ടി വീട്ടിൽ വിഷ്ണുപ്രിയ( 23 )ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി പിടിയില്‍. മാനന്തേരി സ്വദേശി ശ്യാമിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കൊലപാതകത്തിന് കാരണം പ്രണയപ്പകയാണ്.  ഉച്ചക്ക് 12.30 ഓടെയാണ് കൊല നടന്ന കാര്യം ബന്ധുക്കൾ അറിയുന്നത്. വിഷ്ണു പ്രിയയുടെ അമ്മ സമീപത്തെ വീട്ടിലേക്ക് പോയ സമയത്തായിരുന്നു കൊലപാതകം നടന്നത്.