News

വിദ്യാർത്ഥികളെ കയറാൻ അനുവ​ദിക്കാത്തതിനെ തുടർന്ന് 8 സ്വകാര്യബസുകളുടെ ഫിറ്റ്നെസ് റദ്ദാക്കി

27 October 2022 , 10:17 AM

 

പാലക്കാട്: വിദ്യാർത്ഥികളെ ബസിൽ കയറാൻ അനുവ​ദിക്കാത്തതിനെ തുടർന്ന് 8 സ്വകാര്യബസുകളുടെ ഫിറ്റ്നെസ് റദ്ദാക്കി. പാലക്കാട്‌,മണ്ണാർക്കാട് നടന്ന പരിശോധനയിലാണ് നടപടി. എൻഫോഴ്സ്മെൻ്റ് ആർ.ടി.ഒയുടെ‌ നേതൃത്വത്തിലാണ് നടപടി എടുത്തത്. പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.വടക്കഞ്ചേരി ബസ് അപകടത്തിന്‍റെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ കർശന വാഹന പരിശോധനയാണ് മോട്ടോർവാഹന വകുപ്പ് നടത്തുന്നത്. കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങളുടെ ഫിറ്റ്നെസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കിയിരുന്നു.വേഗപ്പൂട്ടിൽ കൃത്രിമം കണ്ടെത്തിയതിനെ തുടർന്നും നടപടി സ്വീകരിച്ചിരുന്നു.