News

മീനിന് വലുപ്പം കുറവ്, ചാറ് കുറഞ്ഞുപോയി; പൊൻകുന്നത്ത് ഹോട്ടൽ ജീവനക്കാരന് മർദ്ദനം , കൊല്ലം സ്വദേശികളായ ആറ് പേർ അറസ്റ്റിൽ

02 February 2023 , 5:23 AM

 

 

കോട്ടയം: പൊൻകുന്നത്തിന് സമീപം ഇളങ്ങുളത്ത് ഹോട്ടൽ ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ആറ് പേർ പിടിയിൽ. 

കൊല്ലം നെടുമൺ കടുക്കോട് കുരുണ്ടിവിള പ്രദീഷ് മോഹൻദാസ് (35), നെടുപന സ്വദേശികളായ കളയ്ക്കൽ കിഴക്കേതിൽ എസ്.സഞ്ജു (23), മനുഭവനിൽ മഹേഷ് ലാൽ (24), ശ്രീരാഗം അഭിഷേക് (23), നല്ലിള മാവിള അഭയ് രാജ് (23), നല്ലിള അതുൽമന്ദിരം അമൽ ജെ.കുമാർ (23) എന്നിവരാണു പിടിയിലായത്.

 

 ഊണിനൊപ്പം കൊടുത്ത കറിയിൽ മീനിന്റെ വലുപ്പം കുറവാണെന്നാരോപിച്ചായിരുന്നു മർദ്ദനം. 

 

പൊൻകുന്നം ഇളങ്ങുളം ഭാഗത്തുള്ള ഹോട്ടലിലെ ജീവനക്കാരനായ മധു കുമാറാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. 

 

ഊണു കഴിക്കാനാണ് സംഘം ഹോട്ടലിൽ എത്തിയത്. ഭക്ഷണം കഴിച്ചു പുറത്തിറങ്ങിയ ശേഷം വീണ്ടും ഹോട്ടലിൽ കയറിയാണ് മർദ്ദനം നടത്തിയത്. ഊണിനു കറിയായി നൽകിയ മീനിന്റെ വലുപ്പം കുറവാണെന്നും കറിയിൽ ചാറ് കുറഞ്ഞുപോയെന്നും ആരോപിച്ചായിരുന്നു മർദ്ദനം. 

 

മധുവിനെ ക്രൂരമായി തല്ലിച്ചതയ്ക്കുകയും കരിങ്കല്ലുകൊണ്ട് ആക്രമിക്കുകയും ചെയ്തു.