News

വടക്കഞ്ചേരി ബസ് അപകടം: അന്തിമ റിപ്പോര്‍ട്ട് ഇന്ന് ഗതാഗതമന്ത്രിക്ക് കൈമാറും

10 October 2022 , 7:21 AM

 

പാലക്കാട് : വടക്കഞ്ചേരി ബസ് അപകടത്തിന്റെ അന്തിമ റിപ്പോര്‍ട്ട് ഇന്ന് ഗതാഗതമന്ത്രിക്ക് കൈമാറും.ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറാണ് റിപോര്‍ട്ട് കൈമാറുക. ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ പിഴവുകളാണ് അപകടകാരണമെന്നാണ് റിപോര്‍ട്ടിന്റെ ഉള്ളടക്കം. ബസ് ഉടമയ്ക്കും ഡ്രൈവര്‍ക്കുമെതിരേ കൂടുതല്‍ നടപടിയും ഉടനുണ്ടാവും. റിമാന്‍ഡിലുള്ള ടൂറിസ്റ്റ് ബസ് ഉടമ അരുണ്‍, ഡ്രൈവര്‍ ജോജോ പത്രോസ് എന്ന ജോമോന്‍ എന്നിവരെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലിസ് കോടതിയില്‍ അപേക്ഷ നല്‍കും.