Entertainment

200 കോടി ക്ലബ്ബില്‍ ഇടംനേടി '2018' എന്ന ചിത്രം

Nandhu Nair

09 June 2023 , 3:51 PM

 

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത '2018' എന്ന ചിത്രം 200 കോടി ക്ലബ്ബില്‍ ഇടംനേടി. നിര്‍മാതാവ് വേണു കുന്നപ്പിള്ളിയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്....
ബോക്‌സോഫീസില്‍ മികച്ച പ്രകടനം നടത്തിയ ചിത്രം കഴിഞ്ഞ ദിവസം ഒ.ടി.ടിയിലെത്തിയിരുന്നു. സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. റിലീസായി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 100 കോടി കളക്ഷന്‍ നേടാന്‍ പ്രളയം പ്രമേയമാക്കി ഒരുക്കിയ '2018' ന് സാധിച്ചിരുന്നു.......
ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, കലൈയരസന്‍, ഇന്ദ്രന്‍സ്, ലാല്‍, നരേന്‍, അപര്‍ണ്ണ ബാലമുരളി, തന്‍വി റാം, സുധീഷ്, സിദ്ദിഖ്, അജു വര്‍ഗ്ഗീസ്,...ജിബിന്‍ ഗോപിനാഥ്, ഡോക്ടര്‍ റോണി, ശിവദ, വിനിതാ കോശി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍.