News

ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ കുടുംബം

22 June 2023 , 12:05 PM

 

കാസർഗോഡ്: എരിക്കുളത്ത് ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ കുടുംബം. ഭർത്താവിന്റെ ഭാഗത്ത് നിന്ന് യുവതി നിരന്തര പീഡനം നേരിട്ടിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിക്ക് കുടുംബം പരാതി നൽകി. ഈ മാസം 19നാണ് ചിറപ്പുറം സ്വദേശി ഷീജയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ആദ്യ ഘട്ടത്തിൽ തന്നെ ദുരൂഹത ആരോപിച്ച് ഷീജയുടെ കുടുംബം രംഗത്തുവന്നു. കഴിഞ്ഞ രണ്ട് വർഷമായി ഭർത്താവിന്റെ ഭാഗത്ത് നിന്ന് ഷീജ നിരന്തര പീഡനം നേരിട്ടിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. മരിച്ച നിലയിൽ കണ്ടെത്തിയതിന്റെ തലേ ദിവസം ഭർത്താവ് മർദിച്ചിരുന്നതായി യുവതി സഹോദരനെ അറിയിച്ചിരുന്നു. ഇതിന്റെ ഫോൺ രേഖകൾ ഉൾപ്പടെ ഹാജരാക്കിയാണ് കുടുംബം പൊലീസിൽ പരാതി നൽകിയത് സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് നീലേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ ബന്ധുക്കളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി